എസ്എസ്എല്‍സി പരീക്ഷാഫലം 15ന്
 
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം മറ്റന്നാള്‍ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേര്‍ന്നായിരിക്കും ഫലം പ്രഖ്യാപിക്കുക. ഇന്ന് ചേരുന്ന പരീക്ഷ ബോര്‍ഡ് ഫലം അന്തിമമായി വിലയിരുത്തി. ഫല പ്രഖ്യാപനത്തിന് പുതിയ വിദ്യാഭ്യാസമന്ത്രിയെ കാക്കേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. ഫലം വൈകിയാല്‍ പ്ലസ് വണ്‍ പ്രവേശനത്തെ അടക്കം ബാധിക്കുന്ന സാഹചര്യത്തിലാണ് മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്.

അതിനിടെ, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85. 2 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 3.19 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 95.62 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഇത്തവണയും ഒന്നാമത്. ചെന്നൈ, ബാംഗ്ലൂര്‍, വിജയവാഡ എന്നീ മേഖലകളും ഉയര്‍ന്ന വിജയശതമാനം നേടി. പരീക്ഷാഫലത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായി. തൊണ്ണൂറ്റി നാലായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. 18.4 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. സിബിഎസ്ഇ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ ഒരേസമയം പരീക്ഷ എഴുതിയത്. പുനര്‍ മൂല്യനിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

Recent Updates

IIIISI

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media