ഇറാനെതിരെ കടുത്ത നടപടിയുമായി കുവൈത്ത്, 24 മണിക്കൂറില്‍ ഇറാനിയന്‍ നയതന്ത്രജ്ഞര്‍ രാജ്യം വിടണമെന്ന് ഉത്തരവ്
 



കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജി സി സി രാജ്യങ്ങള്‍ ഇറാനെതിരെ കടുത്ത നിലപാടിലേക്ക്. ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയന്‍ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുവൈത്തിന് നേരെ ഇന്നും തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിക്കുന്നതെന്ന് കുവൈത്ത് വ്യക്തമാക്കി. ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജി സി സി കൂട്ടായ്മയും രംഗത്തെത്തി.

അതേസമയം ചര്‍ച്ചകള്‍ സ്തംഭിച്ചു നില്‍ക്കുന്നതിനിടെ അമേരിക്ക - ഇറാന്‍ സംഘര്‍ഷം മേഖലയിലേക്ക് വ്യാപിക്കുന്നതിന്റെ ആശങ്കിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. അമേരിക്കയ്ക്ക് തിരിച്ചടിയായി ഇറാന്‍ നടത്തിയ രൂക്ഷ ആക്രമണത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സാരമായ നാശനഷ്ടമുണ്ടായി. ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യാക്കാരനാണെന്നും സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബഹറൈനിലേക്കും ഇറാന്‍ ആക്രമണം നടത്തി. ഇറാന്റെ എണ്ണക്കപ്പലും ഖഷേം ദ്വീപിലെ ടെലി കമ്മ്യുണിക്കേഷന്‍ ടവറും അമേരിക്ക ആക്രമിച്ചു. വിമാനഗതാഗതത്തെ ആക്രമണം ബാധിച്ചു. 

ഇറാന്‍ തീരത്തേക്ക് പോയ എണ്ണക്കപ്പല്‍ അമേരിക്ക വെടിവെച്ചു നിശ്ചലമാക്കി. ഇതിന്റെ ദൃശ്യവും പുറത്തുവിട്ടു. ഖഷം ദ്വീപില്‍ ടെലി കമ്മ്യുണിക്കേഷന്‍ ടവര്‍ ആക്രമിച്ച അമേരിക്കന്‍ നീക്കത്തിനാണ് ബഹറൈനിലും കുവൈത്തിലും ഇറാന്‍ തിരിച്ചടിച്ചത്.  കുവൈത്തിലേക്ക് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഉള്‍പ്പടെ വിമാനങ്ങള്‍ തിരിച്ചുവിട്ടു. സംഘര്‍ഷം തുടരുന്നത് വ്യോമഗതാഗതത്തെ താറുമാറാക്കും. 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media