ദില്ലി: കോക്രോച്ച് ജനതാപാര്‍ട്ടി നായകന്‍ അഭിജിത് ദീപികെ ദില്ലിയിലെത്തി. കറുത്ത ജാക്കറ്റും വെള്ള ടീ ഷേട്ടും തൊപ്പിയും വച്ചാണ് അഭിജിത്ത് എത്തിയത്. വിമാനമിറങ്ങി ഒരുമണിക്കൂറിന് ശേഷമാണ് അഭിജിത്ത് പുറത്തിറങ്ങിയത്. നൂറുകണക്കിന് യുവാക്കള്‍ പുറത്ത് തടിച്ചുകൂടിയിരുന്നു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ പൊലീസ് അഭിജിത്തുമായി സംസാരിച്ചു. നിലവില്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധിക്കാനുള്ള അനുമതി പൊലീസ് നല്‍കി. വിമാനത്താവളത്തിലെത്തിയ യുവാക്കളോട് ജന്ദര്‍മന്ദറില്‍ എത്താനും നിര്‍ദേശിച്ചു. 10 മുതല്‍ അഞ്ച് മണിവരെയാണ് പ്രതിഷേധിക്കാനുള്ള സമയം അനുവദിച്ചത്. സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. ഒരു കാരണവശാലും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കരുത് എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നില്‍കിയിട്ടുണ്ട്
ദില്ലിയില്‍ 12 സോണുകളിലായി 2000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഓരോ സോണിലും ഉന്നത ഉദ്യോഗസ്ഥന് ചുമതല. ജന്തര്‍മന്തറില്‍ പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പൊലീസ് പ്രവര്‍ത്തകരെ കയറ്റി വിടുന്നുണ്ട്. പ്രതിഷേധത്തിന് എത്തിയവരെ പൊലീസ് തടയുന്നില്ല. ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ പുസ്തകവുമായാണ് അഭിജീത് ജന്തര്‍മന്ദറിലെത്തുന്നത്. അനുയായികളോടും പുസ്തകം കൈയില്‍ കരുതാന്‍ ആവശ്യപ്പെട്ടിരുന്നു. സിജെപി നേതാക്കളും ജന്തര്‍മന്ദറില്‍ എത്തുന്നു.
ങ്ങളെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഭവനിലേക്കുള്ള വഴിയില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി. കൂടുതല്‍ പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചു. ഇവിടേക്ക് പ്രതിഷേധക്കാര്‍ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.