വിഴിഞ്ഞം:  അദാനിയോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത, കെ.സി. ഇടയുന്നു
 



തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ അദാനിയോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കടുത്ത നടപടി വേണമെന്നാണ് കെ.സി പക്ഷത്തിന്റെ അഭിപ്രായം. കേരളം ഭരിക്കുന്നത് ബിജെപി സര്‍ക്കാരല്ലെന്ന് കെസി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെസി ശക്തമായ നിലപാട് എടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇന്നലെ അദാനിക്ക് അതൃപ്തി അറിയിച്ച് കത്ത് നല്‍കിയത്. എന്നാല്‍, വിഷത്തില്‍ തുടക്കത്തില്‍ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രിയാണ് എന്നാണ് വി ഡി സതീശനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്. എംഎസ്‌സി-അദാനി കരാര്‍ കൈമാറ്റത്തിന് സര്‍ക്കാരിന്റെ അനുമതി വേണമെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞത്. കരാര്‍ കൈമാറ്റത്തിന് ഇതുവരെ അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും, ഓഹരി കൈമാറ്റത്തില്‍ സര്‍ക്കാരിന് ആശങ്ക ഉണ്ടെന്നും വി ഡി സതീശന്‍ സഭയില്‍ പറഞ്ഞിരുന്നു.
 
സര്‍ക്കാര്‍ നിയമോപദേശം തേടുംവിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സര്‍ക്കാര്‍ അതിവേഗം അനുമതി നല്‍കില്ല. എല്ലാം വ്യവസ്ഥകള്‍ അനുസരിച്ചാണ് നടക്കുന്നതെന്നും സര്‍ക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്. 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media