ദില്ലി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ ശനിയാഴ്ചത്തെ പ്രതിഷേധത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും. സിജെപി ക്ഷണിച്ചതനുസരിച്ച് എസ്എഫ്‌ഐ ദില്ലി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു. എന്നാല്‍, അണികള്‍ കൂട്ടമായി പങ്കെടുക്കുന്നത് തീരുമാനിച്ചിട്ടില്ല. ഐസയുടെ പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
കോക്രോച്ച് ജനത പാര്‍ട്ടിക്ക് പിന്തുണയറിയിച്ച് കൂടുതല്‍ പ്രമുഖര്‍
പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധം മറ്റന്നാള്‍ നടക്കാനിരിക്കേയാണ് കൂടുതല്‍ പ്രമുഖര്‍ പിന്തുണ അറിയിക്കുന്നത്. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ സോനം വാങ്ചുക് പ്രതിഷേധത്തിന്റെ ഭാ?ഗമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെയാണ് ശനിയാഴ്ച ദില്ലിയിലെത്തി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്ന് നടന്‍ പ്രകാശ്‌രാജും അറിയിച്ചത്. നേരത്തെ നിശ്ചിയിച്ച സിനിമാ ചിത്രീകരണത്തില്‍നിന്നും സമയം കണ്ടെത്തി വരാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നത്. കൂടുതല്‍ പ്രമുഖര്‍ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. രാഷ്ട്രീയ പാര്‍ട്ടികളോടും പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ കൂട്ടായ്മ രാഷ്ട്രീയ പാര്‍ട്ടിയാകില്ലെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള വിവിധ വിഷയങ്ങള്‍ ഏറ്റെടുക്കുമെന്നും സിജെപി വക്താവ് വിജേത ദഹിയ പറഞ്ഞു. കേരളത്തിലും സിജെപിക്ക് ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപകന്‍ അഭിജിത് ദീപ്‌കേ ഇനി ഇന്ത്യയില്‍ തുടരുമോയെന്ന് വ്യക്തതയില്ല, നടന്‍ ഫഹദ് ഫാസിലടക്കം കേരളത്തിലെ പ്രമുഖരെയും വക്താവ് സിജെപിയിലേക്ക് ക്ഷണിച്ചു.