കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ യൂത്ത് ലീഗിന് അമര്‍ഷമെന്ന് റിപ്പോര്‍ട്ട്. പിഎം ശ്രീയില്‍ യുഡിഎഫ് നിലപാട് മാറ്റരുതെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭാ ഉപസമിതിക്ക് പരസ്യമായി കത്തയച്ചാണ് ലീഗിന്റെ പ്രതിഷേധം. യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മലപ്പുറം കുന്നുമ്മല്‍ പോസ്റ്റ് ഓഫീസിലെത്തി കത്തയച്ചത്. സര്‍ക്കാര്‍ നിലപാടിനെതിരെ കെഎസ്‌യുവും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പുവെച്ചെന്നും ഈ സര്‍ക്കാരിന് അത് തുടരാതിരിക്കാന്‍ ആവില്ലെന്നുമാണ് യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്.