മുഖ്യമന്ത്രിക്കെതിരെ ഖാര്‍ഗെയുടെ മുന്നില്‍ പരാതികെട്ടുമായി അടൂര്‍ പ്രകാശ്



ദില്ലി: കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് ആക്കം കൂട്ടി മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതിയുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ കണ്ടു. തന്റെ പരാതികള്‍ അടൂര്‍ പ്രകാശ് ഖാര്‍ഗെയ്ക്ക് കൈമാറിയിട്ടുണ്ട്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സമയത്തിനായി അടൂര്‍ പ്രകാശ് കാത്തിരിക്കുകയാണ്. പരാതി കൈമാറിയോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി യെസ്സില്‍ ഒതുക്കി. രാഹുല്‍ ഗാന്ധി നാളെയാകും കാണുക എന്നാണ് വിവരം. ദീപദാസ് മുന്‍ഷിയേയും ഇന്ന് കണ്ടു. മുഖ്യമന്ത്രിക്കെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഡിഎഫ് കണ്‍വീനര്‍. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനമില്ലായ്മയിലെ പ്രശ്‌നങ്ങളും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതിയാണ് കൈമാറിയിട്ടുള്ളത്.

മുന്നണിയിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മീഷന്‍ ചെയര്‍മാനായും, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ ദില്ലിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ച തീരുമാനങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയാണ് എടുത്തതെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. പ്രധാനപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങള്‍ പലതും മുന്നണി കണ്‍വീനറായ താന്‍ 'മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്' എന്ന് അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. ജൂലൈ മാസത്തിന് ശേഷം യുഡിഎഫ് ഏകോപന സമിതി യോഗങ്ങള്‍ കൃത്യമായി വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media