ഐടി മേഖലക്ക് കരുത്തേകാന്‍ വരുന്നു ഹൈലൈറ്റ് സൈബര്‍ ടവര്‍



കോഴിക്കോട്: ഹൈലൈറ്റ് ഗ്രൂപ്പിന്റെ പുതിയ ഐടി സംരംഭമായ 'ഹൈലൈറ്റ് സൈബര്‍ ടവര്‍' കോഴിക്കോട്ട് ഉയരുന്നു. 2.5 ഏക്കറില്‍ 9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍  സൈബര്‍ ടവര്‍ നിര്‍മ്മിക്കുന്നത്. ടവറിന്റെ തറക്കല്ലിടല്‍ ഒക്ടോബര്‍ 3-ന് വൈകീട്ട് കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍ നിര്‍വ്വഹിക്കും. രണ്ടു വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും.

.600 കോടി രൂപയുടെ നിക്ഷേപത്തില്‍ നിര്‍മ്മിക്കുന്ന ഈ ടവര്‍, ബഹുരാഷ്ട്ര കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ-വികസന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായ അത്യാധുനിക ഐടി അടിസ്ഥാനസൗകര്യ സമുച്ചയമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, സാങ്കേതിക മേഖലകളില്‍ മലബാറിന്, പ്രത്യേകിച്ച് കോഴിക്കോടിന്, മികച്ച മുന്നേറ്റം നല്‍കുന്നതിനൊപ്പം പതിനായിരത്തിലധികം നേരിട്ടുള്ള ഐടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, തദ്ദേശീയമായ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയെ വേഗത്തിലാക്കാനും ഈ പദ്ധതി സഹായിക്കും. മലബാറിന്റെ ഐടി മേഖലയുടെ വളര്‍ച്ചക്ക് വലിയ മുതല്‍ക്കൂട്ടാവും ഹൈലൈറ്റ് സൈബര്‍ ടവര്‍. 
 
'മലബാറിന്റെ പ്രാദേശിക സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നതില്‍ ഹൈലൈറ്റ് ഗ്രൂപ്പിനുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതിയെന്ന്  ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ്  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നമ്മുടെ യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി ചെയ്യാനും വളരാനും തിളങ്ങാനുമുള്ള സാധ്യതകളും അവസരങ്ങളും ഒരുക്കുക എന്നതാണ് ഹൈലൈറ്റ് സൈബര്‍ ടവറിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം തൊഴിലവസരങ്ങള്‍ക്കും സംരംഭകത്വത്തിനും പുതിയ വഴികള്‍ തുറക്കുകയും ചെയ്യുന്നു.പദ്ധതി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ സ്‌പേസ് പൂര്‍ണ്ണമായും ലീസ് നല്‍കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അജില്‍ മുഹമ്മദ്. 

 ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ ഗ്രേഡ് എ കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നൂതനവും സുസ്ഥിരവും ഊര്‍ജ്ജക്ഷമതയുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി നിര്‍മ്മിക്കുന്ന ഹൈലൈറ്റ് സൈബര്‍ ടവര്‍, ആഗോള സഹകരണം, നവ ആശയങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന മാറ്റങ്ങള്‍ക്ക് അനുയോജ്യമായ തൊഴിലിടങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.


ഉദ്ഘാടന ചടങ്ങില്‍ ചടങ്ങില്‍ വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ. പി. അനില്‍ കുമാര്‍, എംപി എം. കെ. രാഘവന്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍, എംഎല്‍എയും ഡിസിസി പ്രസിഡന്റുമായ കെ. പ്രവീണ്‍ കുമാര്‍, എംഎല്‍എമാരായ എം. എ. റസാഖ് മാസ്റ്റര്‍, ഫൈസല്‍ ബാബു, കെ. ജയന്ത്, പി.എം.എ. സമീര്‍ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

 ഹൈലൈറ്റ് ബില്‍ഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഹോള്‍ഡിങ്സ് ഡയറക്ടര്‍ നിമ സുലൈമാന്‍, ഹൈലൈറ്റ് ഓഫീസ് പാര്‍ക്‌സ് എക്‌സിക്യൂട്ടീവ് മേധാവി ഹാനു ഷെല്‍ക്ക് , ഹൈലൈറ്റ് ഹോള്‍ഡിങ്സ് കോര്‍പ്പറേറ്റ് ഹെഡ് സോണല്‍ സതീഷ്  എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media