ടാറ്റയുടെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യ ജനുവരി 23 പ്രവര്‍ത്തനം ആരംഭിക്കും
ന്യൂഡല്‍ഹി: ടാറ്റയുടെ പുതുനേതൃത്വത്തിനുകീഴില്‍ ജനുവരി 23ന് എയര്‍ ഇന്ത്യ വീണ്ടും സര്‍വീസ് തുടങ്ങിയേക്കും. ദേശാസാത്കരണത്തിന്റെ നീണ്ട 68 വര്‍ഷത്തിനുശേഷം ഈയിടെയാണ് എയര്‍ ഇന്ത്യയെ ടാറ്റ വീണ്ടും സ്വന്തമാക്കിയത്.
ഉടമസ്ഥവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ സ്റ്റാറ്റ്സ്(50ശതമാനം ഓഹരി)എന്നിവയുടെ പ്രവര്‍ത്തനം നിശ്ചിത സമയത്തിനകം ആരംഭിക്കേണ്ടതുണ്ട്.
അതേസമയം, മെഗാ എയര്‍ലൈനായി പ്രവര്‍ത്തിക്കുമോയെന്നകാര്യത്തില്‍ ഇതുവരെ വ്യക്തതവന്നിട്ടില്ല. കുറഞ്ഞ നിരക്കിലുള്ള സേവനമാണോ എന്നതുള്‍പ്പടെയുള്ളവ തീരുമാനിക്കേണ്ടതുണ്ട്. മാനേജുമെന്റ് ഘടന, സര്‍വീസുകളുടെ പുനഃസംഘടന എന്നീ കാര്യങ്ങളിലും തീരുമാനമായിട്ടില്ല.