ദില്ലി: തീവ്രവാദത്തിന് തിരിച്ചടി നല്‍കിയ സേനകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് മോദി പറഞ്ഞു. ഈ വിജയം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നെന്നും നീതി നടപ്പായെന്നും
രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവേ മോദി വ്യക്തമാക്കി. രാജ്യത്തെ സൈന്യത്തിന് സല്യൂട്ട്. സൈന്യത്തിന്റേത് അസാമാന്യ ധീര രാജ്യത്തിന്റെ കഴിവും ക്ഷമയും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാം കണ്ടു. സായുധസേനയേയും സൈന്യത്തെയും രഹസ്യാന്വേഷണ ഏജന്‍സിയേയും ശാസ്ത്രജ്ഞരേയും ഞാന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. ഭീകരതയും കച്ചവടവും ഒരുമിച്ചു പോകില്ലെന്നും വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും മോദി പറഞ്ഞു. ഇത് പാക്കിസ്ഥാനുമായി കച്ചവടം പുനഃസ്ഥാപിക്കില്ലെന്നും സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃസ്ഥാപിക്കില്ലെന്നുമുള്ളതിന്റെ വ്യക്തമായ സൂചനയാണ്.
ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട. തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് പോകില്ല. ഭീകരരുടെ പരിശീലന കേന്ദ്രത്തില്‍ കടന്ന് കയറി ഇന്ത്യ മറുപടി നല്‍കി. പാക്കിസ്ഥാന്റെ നേവല്‍ ബേസും ഇന്ത്യ തകര്‍ത്തു. അസാമാന്യ ധൈര്യവും പ്രകടനവുമാണ് നമ്മുടെ എല്ലാം തര്‍ന്നതോടെ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് തീവ്രവാദം ഇന്ത്യ അവസാനിപ്പിച്ചിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.