സ്വര്‍ണ വിലയില്‍ വര്‍ധന; ഗ്രാമിന് 70 രൂപ കൂടി
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ വര്‍ധിച്ച് 35,880 രൂപയാണ് ഇന്നത്തെ വില. 70 രൂപ ഉയര്‍ന്ന് ഒരു ഗ്രാമിന് 4,485 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില. ഈ മാസം ഇതുവരെ സ്വര്‍ണത്തിന് 2500 രൂപയോളമാണ് കൂടിയത്. രാജ്യാന്തര വിപണയിലും സ്വര്‍ണ വില വര്‍ധിച്ചു. സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് ഇന്ന് 1,781.75 ഡോളറാണ് വില. ഇന്നലെ സ്വര്‍ണം പവന് 80 രൂപ ഇടിഞ്ഞ് 35,320 രൂപയായിരുന്നു വില.