ടോക്യോ ഒളിമ്പിക്‌സില്‍ ഉത്തേജക മരുന്ന് നൈജീരിയന്‍ താരത്തിന് വിലക്ക്
ടോക്യോ: ഒളിമ്പിക്‌സില്‍ ആദ്യമായി ഒരു കായിക താരത്തിന് വിലക്കേര്‍പ്പെടുത്തി. നൈജീരിയന്‍ അത്‌ലറ്റ് ബ്ലെസ്സിങ് ഒക്കാഗ്ബാരെയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തേജക മരുന്ന് പരിശോധനയില്‍ താരം പരാജയപ്പെട്ടതിനാലാണ് വിലക്ക്. അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റാണ് താരത്തെ വിലക്കിയിരിക്കുന്നത്.
നിരോധിത പട്ടികകയിലുള്ള ഒരു വളര്‍ച്ചാ ഹോര്‍മോണിന്റെ സാന്നിധ്യമാണ് ജൂലായ് 19-ന് നടത്തിയ പരിശോധനയില്‍ ഒക്കാഗ്ബാരെയുടെ ശരീരത്തില്‍ കണ്ടെത്തിയതെന്ന് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് അറിയിച്ചു.ഇതോടെ താരത്തിന് ഒളിംപിക്‌സ് നഷ്ടമാകും.