പുരുഷ ക്രിക്കറ്റ്  ടെസ്റ്റ് നിയന്ത്രിക്കുന്ന ആദ്യ വനിത;
 സിഡ്‌നി ടെസ്റ്റില്‍ ചരിത്രമെഴുതി ക്ലയര്‍ പൊലോസക്


ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ ചരിത്രമെഴുതി വനിതാ അമ്പയര്‍ ക്ലയര്‍ പൊലോസക്. പുരുഷ ടെസ്റ്റ് നിയന്ത്രിക്കുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡാണ് ക്ലയര്‍ സ്വന്തമാക്കിയത്. സിഡ്‌നിയില്‍ നടക്കുന്ന മത്സരത്തില്‍ നാലാം അമ്പയറാണ് ക്ലയര്‍. മത്സരത്തില്‍ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുകയാണ്.

2019ല്‍ പുരുഷ ഏകദിനം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയര്‍ എന്ന നേട്ടം ക്ലയര്‍ സ്വന്തമാക്കിയിരുന്നു. പുരുഷ ഏകദിനം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയറായി ക്ലയര്‍ പൊലോസക്. വേള്‍ഡ് ക്രിക്കറ്റ് ലീഗിന്റെ ഡിവിഷന്‍ ടുവില്‍ നമീബിയയും ഒമാനും തമ്മിലുള്ള മത്സരം നിയന്ത്രിക്കാനാണ് ക്ലയര്‍ ഫീല്‍ഡിലിറങ്ങിയത്.

2017ല്‍ ജെഎല്‍ടി കപ്പ് നിയന്ത്രിച്ചു കൊണ്ട് ഓസ്‌ട്രേലിയയുടെ പുരുഷ ആഭ്യന്തര മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയറെന്ന നേട്ടവും ക്ലയര്‍ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വിമന്‍സ് ബിഗ് ബാഷ് ലീഗില്‍ അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സും മെല്‍ബണ്‍ സ്റ്റാഴ്‌സുമായുള്ള മത്സരം നിയന്ത്രിച്ച ക്ലയറും എലോയ്‌സ് ഷെറിഡാനും ആദ്യമായി ഒരു മത്സരം നിയന്ത്രിക്കുന്ന രണ്ട് വനിതാ അമ്പയര്‍മാര്‍ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media