ഫിറ്റായിരിക്കാന്‍ ഇതാ ഇങ്ങനെ ചെയ്യണമെന്ന് ലാലേട്ടന്‍
ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ നമ്മള്‍ മലയാളികളുടെയെല്ലാം സൂപ്പര്‍ താരമായ ലാലേട്ടന്‍ പുലിയാണ്്. സിനിമയിലും ജീവിതത്തിലുമെല്ലാം നമ്മള്‍ കാണാറുള്ള ചെറുപ്പവവും സ്‌റ്റൈലിഷുമായ അദ്ധേഹത്തിന്റെ മാസ്സ് ലുക്ക് ഇതിനു തെളിവാണ്. ശാരീരികമായി ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അദ്ധേഹം എത്രത്തോളം താല്പര്യം നല്‍കുന്നുണ്ടെന്ന് ഇന്റര്‍നെറ്റില്‍ വൈറലായി മാറിയ അദ്ദേഹത്തിന്റെ ചില വര്‍ക്കൗട്ട് വീഡിയോകള്‍ പറയും. ഇപ്പോഴിതാ പുതിയതായി ഇറങ്ങിയ അദ്ദേഹത്തിന്റെ വര്‍ക്കൗട്ട് വീഡിയോയാണ് എല്ലായിടത്തും ട്രെന്‍ഡിങ്.
അറുപത്തിയൊന്ന് വയസ്സ് പ്രായമുള്ള ഒരാളാണോ ഇത്ര എളുപ്പത്തില്‍ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് എന്ന് വീഡിയോ കാണുന്ന ഏതൊരാളും അറിയാതെ ചോദിച്ചുപോകും.
പ്രായമെന്നത് തന്റെ കാര്യത്തില്‍ വെറുമൊരു സംഖ്യ മാത്രമാണ് തന്റെ അറുപതാം വയസ്സിലും തെളിയിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍. വീഡിയോയില്‍, കറുത്ത ടി-ഷര്‍ട്ടും ട്രാക്ക്‌സ്യൂട്ടും ധരിച്ചുകൊണ്ട് തന്റെ ജിം ബാഗുമായി മോഹന്‍ലാല്‍ ജിമ്മിലേക്ക് നടന്നു കയറുന്നത് കാണാം. ' എത്ര തിരക്കുണ്ടെങ്കിലും എല്ലാ ദിവസവും രാവിലെ ഞാന്‍ വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എല്ലാവരും അങ്ങനെ ചെയ്യുന്നത് നല്ലതാണ്,'' ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.