ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം അനുസരിക്കണം, വിവേചനാധികാരം ഇല്ലെങ്കില്‍ സ്വതന്ത്ര തീരുമാനം പാടില്ല: സുപ്രീം കോടതി



ദില്ലി: ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന മന്ത്രിസഭയുടെ ഉപദേശത്തിന് അനുസരിച്ചാണെന്ന് സുപ്രീം കോടതി. പഞ്ചാബ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നിയമപോരാട്ടത്തിലെ വിധിയിലാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്. വിവേചന അധികാരം ഇല്ലാത്ത വിഷയങ്ങളില്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനാവില്ല. നിയമ നിര്‍മ്മാണ സഭകളില്‍ പ്രധാന അധികാരം സ്പീക്കര്‍ക്കാണ്. സമ്മേളനങ്ങള്‍ അവസാനിപ്പിക്കാനോ അനിശ്ചിതകാലത്തേക്ക് പിരിയാനോ അധികാരം സ്പീക്കര്‍ക്കാണ്. പഞ്ചാബില്‍ നിയമസഭ സമ്മേളനം ചേര്‍ന്നത് ചട്ടവിരുദ്ധമായല്ലെന്ന് പറഞ്ഞ കോടതി ഗവര്‍ണറുടെ നിലപാട് തള്ളി. നിയമസഭാ സമ്മേളനത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത ഗവര്‍ണറുടെ നിലപാടിനെ സുപ്രീം കോടതി വിമര്‍ശിച്ചു. ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media