അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച് യൂസഫലി കേച്ചേരി;വിടവാങ്ങിയിട്ട് ഇന്നേക്ക് എട്ടു വര്‍ഷം 



കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി ഓര്‍മയായിട്ട് എട്ട് വര്‍ഷം. മലയാളത്തിലും സംസ്‌കൃതഭാഷയിലും മനോഹരമായ കവിതകളും ഗാനങ്ങളും നമുക്ക് സമ്മാനിച്ചു യൂസഫലി കേച്ചേരി. പാട്ടിന്റേയും കവിതകളുടേയും ലോകത്തുനിന്ന് കവി വിടവാങ്ങിയത് 2015 മാര്‍ച്ച് 21നാണ്. യൂസഫലി കേച്ചേരിയുടെ വരികളിലൂടെ കൃഷ്ണപ്രേമവും ഭക്തിയും സൗന്ദര്യാരാധനയും മലയാളികളിലേക്ക് ഒഴുകി. കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് യൂസഫലി കേച്ചേരി. കുട്ടിക്കാലത്ത് കവിതകള്‍ രചിച്ചാണ് അദ്ദേഹം എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്. സംസ്‌കൃതത്തിലുള്ള ഗാനങ്ങളടക്കം ഇരുന്നൂറിലേറെ സിനിമകള്‍ക്ക് അദ്ദേഹം ഗാനങ്ങളെഴുതി.

സൈനബയാണ് യൂസഫലി കേച്ചേരിയുടെ ആദ്യ ചിത്രം. അഞ്ചു കന്യകകള്‍, സൂര്യഗര്‍ഭം, രാഘവീയം തുടങ്ങി നിരവധി കവിതാസമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന് അദ്ദേഹം തിരക്കഥ എഴുതി. നീലത്താമര, വനദേവത ,മരം എന്നീ മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മഴയിലെ ഗാനരചനയ്ക്ക് അദ്ദേഹം ദേശീയപുരസ്‌കാരം നേടി.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media