കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പുകളിലൊന്നായ ഡോ അഗര്‍വാള്‍സ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍സ്, അത്യാധുനിക നേത്ര പരിചരണ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിപുലമായ ചികിത്സാ സൗകര്യങ്ങളോടെ കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനംചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഈ മാസം 10വരെ രോഗികള്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കും.
സിപിഎം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍, ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവന്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എന്‍. സി അബൂബക്കര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍സ് സിഒഒ രാഹുല്‍ അഗര്‍വാള്‍, ക്ലിനിക്കല്‍ സര്‍വീസസ് റീജിയണല്‍ ഹൈഡ് ഡോ. എസ് സൗന്ദരി, കോഴിക്കോട് ക്ലിനിക്കല്‍ സര്‍വീസസ് ഹെഡ് ഡോ.മിഹിര്‍ ഷാ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ ആശുപത്രി കോഴിക്കോട് മാവൂര്‍ റോഡിലെ പൊറ്റമ്മലിലെ പട്ടേരിയിലാണ് സ്ഥിതി ചെയ്യുന്നത്. കോര്‍ണിയ, റെറ്റിന, റിഫ്രാക്റ്റീവ്, തിമിരം, സ്‌ക്വിന്റ്, ഗ്ലോക്കോമ തുടങ്ങിയവയുടെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമുള്ള ഉയര്‍ന്ന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കെരാട്ടോകോണസ് & സിആര്‍ സര്‍ജറി, ഇംപ്ലാന്റബിള്‍ കോളമര്‍ ലെന്‍സ് (ഐസിഎല്‍) സര്‍ജറി, ലാസിക്, സ്‌മോള്‍ ഇന്‍സിഷന്‍ ലെന്റിക്യൂള്‍ എക്ട്രാക്ഷന്‍ (സ്‌മൈല്‍), വിട്രിയോറെറ്റിനല്‍ സര്‍ജറികള്‍ തുടങ്ങി വിപുലമായ ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി നേത്ര പരിചരണ സേവനങ്ങളുടെ വിപുലമായ ശ്രേണി ആശുപത്രി വാഗ്ദാനം ചെയ്യുന്നു.
കേരളത്തെ ലോകോത്തര നേത്ര പരിചരണ സേവനങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു രാഹുല്‍ അഗര്‍വാള്‍ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ കേരളത്തില്‍ 100 കോടി രൂപ നിക്ഷേപിക്കും. പുതിയ ആശുപത്രികള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും നിലവിലുള്ള നാല് ആശുപത്രികള്‍ നവീകരിക്കുന്നതിനുമാണ് ഈ നിക്ഷേപം. ഞങ്ങളുടെ എല്ലാ ആശുപത്രികളിലും ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉണ്ടായിരിക്കും. രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള നേത്ര പരിചരണവും മെച്ചപ്പെട്ട സേവനവും ലഭ്യമാക്കുന്നതിനും ആരോഗ്യ സംരക്ഷണ
ഇന്ത്യയില്‍ 131 ആശുപത്രികളും 15 നേത്ര ക്ലിനിക്കുകളും ആഫ്രിക്കയിലെ 15 പ്രധാന സെന്ററുകളും ഉള്‍പ്പെടെ 160-ലധികം നേത്രചികിത്സാ സൗകര്യങ്ങള്‍ ഡോ അഗര്‍വാള്‍സ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍സിനുണ്ട്. ഗ്രൂപ്പിന്റെ ശൃംഖല അതിവേഗം വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചാബ്, മഹാരാഷ്ട്ര. ആന്ധ്രാപ്രദേശ്. തെലങ്കാന എന്നീ സംസ്ഥാനളില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലും വിദേശത്തുമായി 20 ഓളം ഗ്രീന്‍ ഫീല്‍ഡ് ആശുപത്രികളും അഞ്ച് ബ്രൗണ്‍ ഫീല്‍ഡ് ആശുപത്രികളും 30 നേത്ര പരിചരണ ക്ലിനിക്കുകളും അഗര്‍വാള്‍ ഗ്രൂപ്പ് തുറക്കും