എല്ലാദിവസവും കടകള്‍ തുറക്കണം; ജുമുഅക്കും പെരുന്നാള്‍
നമസ്‌കാരത്തിനും അനുമതി വേണം - കാന്തപുരം
സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കാന്തപുരം എ.പി. അബുബക്കര്‍ മുസലിയാര്‍. ഇടവിട്ടുള്ള ദിവസങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോളാണ് തിരക്ക് കൂടുന്നത്. ആ ദിവസങ്ങളില്‍ കോവിഡ് പ്രതിരോധം ദുര്‍ബലമാകുകയാണെന്നും കാന്തപുരം പറഞ്ഞു. വെള്ളിയാഴ്ചകളില്‍ ജമുഅക്കും ബലിപെരുന്നാളിനും ആരാധനയുടെ നിര്‍വഹണത്തിനും അനിവാര്യമായ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി നമസ്‌ക്കരിക്കാനുള്ള അനുമതി നല്‍കണമെന്നും കാന്തപുരം പറഞ്ഞു.