കോഴിക്കോട്ട് കാണാതായ വീട്ടമ്മയെുടെ
മൃതദേഹം പുഴയില്‍ കണ്ടെത്തി
കോഴിക്കോട്: ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം മുറിയാനാല്‍ കരുവാരപ്പറ്റ റുഖിയയുടെ (53) മൃതദേഹമാണ് പന്തീര്‍പാടം പൂനൂര്‍ പുഴയില്‍ കാരന്തൂര്‍ തൈക്കെണ്ടി കടവില്‍ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ ഐആര്‍ഡബ്ല്യൂ വിഭാഗം നടത്തിയ തിരച്ചിലിലാണ് പുഴയില്‍ കുറ്റിക്കാടിനുള്ളിലായി മൃതദേഹം കണ്ടെത്തിയത്.