അമൃതസര്‍: പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ചുവെന്ന് റിപ്പോര്‍ട്ട്്. സംഭവത്തില്‍ ഒരു കുടുംബത്തിന് പരിക്കേറ്റതായും ഇവരെ
ആശുപത്രിയിലേക്ക് മാറ്റിയതായും ിപ്പോര്‍ട്ട്. ഞ്ചാബില്‍ ഫിറോസ്പുരിലും അമൃത്സറിലും അനന്ത്പൂര്‍ സാഹിബിലുമടക്കം വ്യോമാക്രമണ മുന്നറിയിപ്പിനെതുടര്‍ന്ന് അഞ്ചിടത്താണ് ബ്ലാക്ക്ഔട്ട് നടപ്പിലാക്കിയത്. രാവിലെ വരെ ബ്ലാക്ക്ഔട്ട് തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ പോസ്റ്റുകളും ജനവാസകേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തുന്ന ഷെല്ലാക്രമണത്തിന് ശക്തമായ തിരിച്ചടി സൈന്യം നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുഞ്ച്, ഉറി എന്നിവിടങ്ങളിലാണ് ഷെല്ലിങ്ങുണ്ടായത്. ഇത് ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.