ഇന്ധനവില ചൊവാഴ്ച്ച വീണ്ടും കൂട്ടി .
ഇന്ധനവില
ചൊവാഴ്ച്ച വീണ്ടും പെട്രോള്‍, ഡീസല്‍ വില കൂട്ടി . പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് എണ്ണക്കമ്പനികള്‍ ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 100 രൂപയ്ക്ക് തൊട്ടരികിലെത്തി. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോളിന് 97.50 രൂപയും ഡീസലിന് 88.23 രൂപയുമാണ് ഇന്ന് നിരക്ക്. മുംബൈയില്‍ പെട്രോള്‍ വില 103.63 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. പെട്രോളിന് 100 രൂപ പിന്നിടുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോ നഗരമാണ് മുംബൈ. ഇവിടെ ഡീസല്‍ വില 95.44 രൂപയില്‍ നിന്നും 95.72 രൂപയായും ഉയര്‍ന്നു. നിലവില്‍ രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തുന്നത്. ഇവിടെ 1 ലീറ്റര്‍ പെട്രോളിന് 108.37 രൂപയും 1 ലീറ്റര്‍ ഡീസലിന് 101.12 രൂപയുമാണ് നിരക്ക്.