കോഴിക്കോട്: കേരളത്തിലെ ഹിന്ദി ഭാഷാധ്യാപനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. കേരള ഹിന്ദി പരിഷത്തിന്റെയും ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ ഹിന്ദി കോളജിന്റെയും നേതൃത്വത്തില്‍ മീഞ്ചന്ത ഹിന്ദി കോളജില്‍ നടന്ന സെമിനാര്‍ കേരള ഹിന്ദി പരിഷദ് ജനറല്‍ സെക്രട്ടറിയും ഗാന്ധി പീസ് ഫൗണ്ടേഷന്‍ മുന്‍ സെക്രട്ടറിയുമായ വി.കെ. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
കേരള ഹിന്ദി പരിഷദ് പ്രസിഡന്റ് ഡോ. എം.പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ കേന്ദ്ര ഭരണ സമിതിയംഗം ഗോപി ചെറുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍സി.എസ്. സത്യഭാമ, ഹിന്ദി കോളജ് പ്രിന്‍സിപ്പല്‍ കെ.വി. സ്വര്‍ണ കുമാരി, ശ്രീധരന്‍ പാറക്കടവ്, കേരള ഹിന്ദി പരിഷദ് ജോ.സെക്രട്ടറി പി. ശിവാനന്ദന്‍, എം.വി. ഷിബി, പി.ലിസിയ, ടി.കെ. ബിജു, ലശ്ന, ആനൂപ് മാളിയേക്കല്‍, കൃപ പത്മനാഭന്‍, എന്‍. വൃന്ദ, ശ്രീകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വി.കെ. ബാലകൃഷ്ണന്‍ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഡോ. എം.പി. പത്മനാഭന്‍ പ്രസിഡന്റ്
കോഴിക്കോട്: കേരള ഹിന്ദി പരിഷദ് പ്രസിഡന്റായി ഡോ. എം.പി. പത്മനാഭനെയും ജനറല്‍ സെക്രട്ടറിയായി വി.കെ. ബാലകൃഷ്ണന്‍ നായരെയും തെരഞ്ഞെടുത്തു. പ്രഫ.എ.അച്യുതന്‍, ഡോ.പി.എ.രഘുറാം, ഡോ. എം. മൂസ ( വൈസ് പ്രസിഡന്റുമാര്‍), പി. ശിവാനന്ദന്‍, സി.എസ്. സത്യഭാമ ( ജോ. സെക്രട്ടറിമാര്‍), പി. ലിസിയ (ട്രഷറര്‍) എന്നിവരുള്‍പ്പെട്ട 25 അംഗ പ്രവര്‍ത്തക സമതിയെയാണ് തെരഞ്ഞെടുത്തത്.