ഒമാനില്‍ അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഇന്ത്യയുടെ കോവാക്സിനും
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്സിന്‍ ഒമാന്‍ അംഗീകൃത വാക്സിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഒമാനിലേക്ക് യാത്ര ചെയ്യാനുള്ള അംഗീകൃത കോവിഡ്-19 വാക്സിന്‍ പട്ടികയില്‍ കോവാക്സിനും ചേര്‍ത്തിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രസ്താവന പ്രകാരം,ഒമാനില്‍ എത്തിച്ചേരുന്ന തീയതിക്ക് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് കോവാക്സിന്‍ സ്വീകരിച്ച ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഇപ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ലാതെ ഒമാനിലേക്ക് വരാന്‍ സാധിക്കും