പഞ്ചാബ് പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടി; സിഖ് വിഭാഗത്തില്‍ നിന്ന ്എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇറക്കും,
ദില്ലി: പഞ്ചാബ് പിടിക്കാന്‍ വിശാല പദ്ധതിയുമായി ആം ആദ്മി പാര്‍ട്ടി. മറ്റ് പാര്‍ട്ടികളില്‍ അസ്വസ്ഥരായ നേതാക്കളെ എഎപിയില്‍ കൊണ്ടുവരാന്‍ നീക്കങ്ങള്‍ സജീവമായി. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിഖ് വിഭാഗത്തില്‍ നിന്നാകുമെന്ന് അരവിന്ദ് കെജരിവാള്‍ അറിയിച്ചു.
പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മികച്ച പ്രതിഛായയുള്ള നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് എഎപിയുടെ നീക്കം. 2017ല്‍ എഎപി മികച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ പ്രതിഛായയുള്ള മുഖമില്ലാതിരുന്നതിന്റെ നേട്ടം ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന് ലഭിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് പ്രതിപക്ഷ സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
അരവിന്ദ് കെജരിവാള്‍ തന്നെ പഞ്ചാബിലും മുഖ്യമന്ത്രിയാകുമോ എന്നായിരുന്നു കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യം. ഇത്തവണ സിഖ് വിഭാഗത്തില്‍ നിന്നാകും എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. നവജ്യോത് സിംഗ് പാര്‍ട്ടിയില്‍ വരുമോ എന്ന ചോദ്യത്തിന് മികച്ച നേതാവെന്ന് മാത്രം പറഞ്ഞ് കെജരിവാള്‍ ഒഴിഞ്ഞുമാറി. ശിരോമണി അകാലിദള്‍-ബിജെപി സഖ്യം പൊളിഞ്ഞ സാഹചര്യത്തില്‍ ഇത്തവണ കോണ്‍ഗ്രസ് സര്‍ക്കാരിനെ ലക്ഷ്യമാക്കിയുള്ള പ്രചാരണങ്ങള്‍ വരുംദിവസങ്ങളില്‍ കടുപ്പിക്കാനാണ് എഎപിയുടെ തീരുമാനം.