കോഴിക്കോട്: കേരളാ കോണ്‍ഗ്രസ് ജോസഫ് നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂര്‍ ബിജെപി മുന്നണിയിലേക്കെന്ന് സൂചന. ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം നടക്കുകയാണ്. വിവിധ ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.
സംസ്ഥാനത്ത് ഓപറേഷന്‍ താമര ബിജെപി നടപ്പാക്കാന്‍ ഒരുങ്ങുന്നതിന്റെ ആദ്യ പടിയായാണ് നീക്കത്തെ കാണുന്നത്. ബിജെപി പിന്തുണയില്‍ പുതിയ കേരളാ കോണ്‍ഗ്രസ് രൂപീകരിക്കാനൊരുങ്ങുകയാണ് ജോണി നെല്ലൂര്‍. ജോസഫ് ഗ്രൂപ്പ് പിളര്‍ത്തി ജോണി നെല്ലൂരിനെ ഒപ്പം നിര്‍ത്താനാണ് ബിജെപി നീക്കം. ജോണി നെല്ലൂരിന്റെ രാജി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.നാഷ്ണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയെന്നാണ് പുതിയ സംഘടനയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ജോയ് എബ്രഹാമും മുന്‍ ഉടുമ്പുഞ്ചോല എംഎല്‍എ മാത്യു സ്റ്റീഫനും പുതിയ പാര്‍ട്ടിയുടെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.