എം. മെഹബൂബിന് 'സഹകാരി പ്രതിഭാ' പുരസ്‌കാരം
 


കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയറും പ്രമുഖ സഹകാരിയുമായിരുന്ന എം. ഭാസ്‌കരന്റെ സ്മരണാര്‍ത്ഥം കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് ഏര്‍പ്പെടുത്തിയ  മികച്ച സഹകാരിക്കുള്ള  'സഹകാരി പ്രതിഭ' പുരസ്‌കാരം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബിന്. സഹകരണ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പിഗണിച്ചാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം മുതലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രക്ടേഴ്‌സ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിക്കായിരുന്നു പ്രഥമ പുരസ്‌കാരം. 

 കോഴിക്കോട് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി.പി.ശ്രീധരന്‍, റിട്ട. സഹകരണ വകുപ്പ് ഉദ്യോഗസ്ഥന്‍ ഇ. മുരളീധരന്‍, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി സിഇഒ എ.വി. സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ ജൂറി കമ്മറ്റിയാണ് അവാര്‍ഡ്  ജേതാവിനെ തെരഞ്ഞെടുത്തത്. എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഡിറ്റ്) ചെയര്‍മാന്‍ കൂടിയാണ് മെഹബൂബ്. വാര്‍ത്താ സമ്മേളനത്തില്‍ ടൗണ്‍ ബാങ്ക് ചെയര്‍മാന്‍ ടി.വി.നിര്‍മലന്‍, ജനറല്‍ മാനേജര്‍ സുനില്‍ കുമാര്‍, വൈസ് ചെയര്‍മാന്‍ അഡ്വ.ഒ. ഭരദ്വാജ്, ജൂറി അംഗങ്ങളായ ടി.പി. ശ്രീധരന്‍, ഇ. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media