എസ്ബിഐയുടെ ഡിജിറ്റല്‍ ബാങ്കി?ങ് സേവനങ്ങള്‍ക്ക് ഇന്ന് തടസം നേരിട്ടേക്കാം


കൊച്ചി: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എസ്ബിഐയുടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ക്ക് ഇന്ന് (മെയ് 7) തടസം നേരിട്ടേക്കും. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഈ വിവരം ഉപഭോക്താക്കളെ അറിയിച്ചത്. മെയ് 7 രാത്രി 10.15 മുതല്‍ 8ന് പുലര്‍ച്ചെ 1.45 വരെയാണ് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ക്ക് തടസം നേരികയെന്നും ബാങ്ക് ട്വീറ്റില്‍ വ്യക്തമാക്കി.

ഈ സമയത്തിനുള്ളിലാണ് ബാങ്ക് അറ്റകുറ്റപ്പണികള്‍ നടത്തുക. ഇതിനിടെ ഐഎന്‍ബി/ യോനോ/ യോനോ ലൈറ്റ് / യുപിഐ എന്നീ സേവനങ്ങള്‍ ലഭിക്കില്ല. ഉപഭോക്താക്കള്‍ക്ക് നേരിട്ട് അസൗകര്യത്തില്‍ ഖേദിക്കുന്നതായും എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും എസ്ബിഐ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media