കൊച്ചിയില്‍ തോക്കുകള്‍ പിടികൂടിയ സംഭവം; 18 പേര്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ 18 പേര്‍ അറസ്റ്റില്‍. തോക്കുകള്‍ക്ക് ലൈസന്‍സ് ഇല്ലാത്തതിനെ തുടര്‍ന്നാണ് സ്വകാര്യ ഏജന്‍സിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പൊലീസ് നടത്തിയ റെയ്ഡിലാണ് 18 തോക്കുകള്‍ പിടികൂടിയത്.
പിടിയിലായവര്‍ മുംബൈയിലെ സ്വകാര്യഏജന്‍സികളുടെ സുരക്ഷാ ജീവനക്കാരാണ്. ലൈസന്‍സ് ഇല്ലാത്ത തോക്കുകള്‍ കൈവശമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയത്. ഇതിനിടെയാണ് പതിനെട്ട് തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കരമനയില്‍ നിന്ന് ഇതുപോലെ 5 തോക്കുകള്‍ പൊലീസ് കസ്റ്റെഡിയിലെടുത്തിരുന്നു. വ്യാജ ലൈസന്‍സ് ഉപയോഗിച്ചാണ് കൈവശം വച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി തന്നെ ഈ കാര്യങ്ങളില്‍ വ്യാപക പരിശോധന നടത്താന്‍ നിര്‍ദേശിച്ചിരുന്നു.