കുവൈത്തിലെ റോഡരികില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ റോഡരികില്‍ ജീര്‍ണിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സിക്‌സ്ത്ത് റിങ് റോഡില്‍ സുലൈബിയക്ക് എതിര്‍വശത്തുള്ള തുറസായ സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോയി. മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ദുരൂഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷനും വിവരം കൈമാറി.