ഇന്ന് നേരിയ നഷ്ടത്തില്‍ വിപണി വ്യാപാരം തുടങ്ങി
ഇന്ന് നേരിയ നഷ്ടത്തില്‍ വിപണി വ്യാപാരം തുടങ്ങി. ഏഷ്യന്‍ വിപണികളില്‍ കാര്യമായ ചലനമില്ലാതെ സെന്‍സെക്‌സ്, നിഫ്റ്റി സൂചികകളില്‍ പ്രതിഫലിക്കുന്നു. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 32 പോയിന്റ് ചോര്‍ന്ന് 52,740 എന്ന നില രേഖപ്പെടുത്തി. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,900 മാര്‍ക്കിന് താഴെ തുടരുകയാണ്.
തുടക്കത്തിൽ നഷ്ടത്തിലായ ഓഹരികളിൽ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ എന്നീ കമ്പനികളാണ് . അരശതമാനം വീതം നഷ്ടം ഈ ഓഹരികളില്‍ കാണാം. മറുഭാഗത്ത് ഓഎന്‍ജിസി 1 ശതമാനം നേട്ടം കുറിച്ച് രാവിലെ മുന്നേറുന്നുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഫോസിസ്, ടെക്ക് മഹീന്ദ്ര, ഹിന്ദുസ്താന്‍ യുണിലെവര്‍, ഐടിസി, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, അള്‍ട്രാടെക്ക് സിമന്റ് ഓഹരികളും നേട്ടത്തിലാണ് കച്ചവടം തുടങ്ങിയത്.
നിഫ്റ്റി എഫ്എംസിജി 0.35 ശതമാനം നേട്ടത്തില്‍ ഇടപാടുകള്‍ നടത്തുന്നു. ഇപ്പുറത്ത് നിഫ്റ്റി ബാങ്ക് സൂചിക 0.3 ശതമാനം ഇടര്‍ച്ചയിലും ദിനം ആരംഭിച്ചു. വിശാലവിപണികളിലും തകര്‍ച്ച കാണാം. ബിഎസ്ഇ മിഡ്ക്യാപും സ്‌മോള്‍ക്യാപും 0.2 ശതമാനം വീതം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ഇന്ന് 32 കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കും. ആര്‍ഐടിഇഎസ്, സിഇഎസ്‌സി, വെല്‍സ്പണ്‍ എന്റര്‍പ്രൈസസ്, കൊമേഴ്‌സ്യല്‍ സൈന്‍ ബാഗ്‌സ്, ഡിഐസി ഇന്ത്യ, കക്കാട്ടിയ സിമന്റ് ഷുഗര്‍ തുടങ്ങിയ കമ്പനികള്‍ ഇക്കൂട്ടത്തിലുണ്ട്.