കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡോ.വര്‍ഗീസ് കുര്യന്റെ സ്മരണാര്‍ത്ഥം മലബാറിലെ ഏറ്റവും മികച്ച പാലുത്പാദക സഹകരണ സംഘത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് പാലക്കാട് ജില്ലയിലെ ചപ്പക്കാട് ക്ഷിരോത്പാദക സഹകരണ സംഘത്തിന് സമ്മാനിച്ചു. സിറ്റി ബാങ്ക് ഹെഡ് ഓഫീസിലെ സാജന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അവാര്‍ഡ് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇന്ത്യയിലെ ധവള വിപ്ലവത്തിന് നാന്ദി കുറിച്ച കോഴിക്കോട് സ്വദേശിയായ ഡോ. വര്‍ഗീസ് കുര്യന്റെ 12-ാമത് ചരമവാര്‍ഷിക ദിനത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍പേഴ്‌സണ്‍.പ്രീമ മനോജ് അദ്ധ്യക്ഷത വഹിച്ചു. മികച്ച ക്ഷീര ഉല്‍പാദക സഹകരണ സംഘത്തിനുള്ള ബഹുമതിപത്രം ബാങ്ക് വൈസ് ചെയര്‍മാന്‍ .കെ.ശ്രീനിവാസനില്‍ നിന്നും സംഘം പ്രസിഡന്റ് എ്രസ്.വി.സെല്‍വന്‍ ഏറ്റുവാങ്ങി. ബാങ്ക് ഡയറക്ടര്‍ അഡ്വ. എ. ശിവദാസ് ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് കമ്മറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാനും സിറ്റിബാഖ് സ്ഥാപക ചെയര്‍മാനുമായ സി.എന്‍.വിജയകൃഷ്ണന്‍, കോഴിക്കോട് ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ബോബി പീറ്റര്‍, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എം. രാജന്‍, അഡ്വ.ടി.എം.വേലായുധന്‍,പി.ബാലഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് ഡറക്ടര്‍ പി.എ. ജയപ്രകാശ് സ്വാഗതവും ജനറല്‍ മാനേജര്‍ സാജു ജെയിംസ് നന്ദിയും പറഞ്ഞു.