കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങി; 
അര്‍ഹതയുള്ള എല്ലാവര്ക്കും ആനുകൂല്യം: വീണ ജോര്‍ജ്


തിരുവനന്തപുരം: കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പട്ടികയില്‍ ഉള്‍പ്പെടുത്താത്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അര്‍ഹതയുള്ള എല്ലാവര്ക്കും ആനുകൂല്യം ഉറപ്പാക്കുമെന്നും ഇക്കാര്യത്തില്‍ 30 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഡേറ്റ ശേഖരണം സത്യസന്ധവും സുതാര്യവുമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൂടാതെ സിറോ സര്‍വേ പഠനത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് ഇന്ന് തയാറാകുമെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടികയില്‍ അപാകതയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമ സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു . അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

അതേസമയം പട്ടികയില്‍ ഇല്ലാത്ത മരണങ്ങള്‍ ഉള്‍പെടുത്താന്‍ പോര്‍ട്ടല്‍ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു . 30 ദിവസത്തിനകമുള്ള മരണം കൊവിഡ് മരണമായി കണക്കാക്കുമെന്നും കേന്ദ്ര നിര്‍ദേശം വന്ന ഉടന്‍ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി തുടങ്ങിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു . കൂടാതെ പരാതി പരിഹരിക്കുന്നതിന് ജില്ലാ തലത്തില്‍ സമിതിയെ നിയോഗിച്ചെന്നു പറഞ്ഞ ആരോഗ്യമന്ത്രി മികച്ച രീതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കേരളമെണെന്നും കൂട്ടിച്ചേര്‍ത്തു. ഓക്‌സിജന്‍ ലഭിക്കാതെ ഒരാള്‍ പോലും മരിച്ചിട്ടില്ല. വാക്സിനേഷനിലും ഊര്‍ജിത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media