പി.എ. ബാലന്‍ മാസ്റ്ററുടെ
നിര്യാണത്തില്‍ അനുശോചിച്ചു
കോഴിക്കോട്: കേരള കോ - ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (മില്‍മ) സംസ്ഥാന ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി എന്നിവര്‍ അനുശോചിച്ചു. മില്‍മയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു ബാലന്‍ മാസ്റ്റര്‍. ക്ഷീര മേഖലയ്ക്ക് മികച്ച സഹകാരിയെയാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം നഷ്ടമായിരിക്കുന്നതെന്ന് .കെ.എസ് മണി പറഞ്ഞു.