ശമ്പളം ഒന്നാം തീയതി വന്നു; വിശ്വസിക്കാനാവാതെ എയര്‍ ഇന്ത്യ ജീവനക്കാര്‍
2017നു ശേഷം ഇത് ആദ്യമായി ഒന്നാം തീയതി തന്നെ ശമ്പളം ലഭിച്ചതിന്റെ അമ്പരപ്പിലാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍. എയര്‍ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 4 വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം ലഭിച്ചത്. എക്കണോമിക്‌സ് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
'ഇതിനെ ടാറ്റ എഫക്ട് എന്ന് വിളിച്ചോളൂ. ഒന്നാം തീയതി തന്നെ ഞങ്ങള്‍ക്ക് ശമ്പളം ലഭിച്ചു. 2017ല്‍ എയര്‍ ഇന്ത്യയില്‍ ജോയിന്‍ ചെയ്തതിനു ശേഷം ഇതുവരെ ഞാനിത് കണ്ടിട്ടില്ല.''- ഒരു എയര്‍ ഇന്ത്യ ജീവനക്കാരന്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ കൃത്യമായി ശമ്പളം നല്‍കിയിരുന്നില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാസത്തിന്റെ 7-10 തീയതികളിലാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കുള്ള ശമ്പളം വന്നിരുന്നത്.