കൊവിഡ് പ്രതിസന്ധി ഐഎസ്എലിലേക്കും. എടികെ മോഹന്‍ ബഗാന്‍ താരത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരം ഇപ്പോള്‍ ഐസൊലേഷനിലാണ്. ക്ലബിലെ മറ്റ് താരങ്ങളൊക്കെ നെഗറ്റീവാണ്. ഇതോടെ ഇന്ന് നടക്കാനിരുന്ന ഒഡീഷ-എടികെ മത്സരം മാറ്റിവച്ചു. ഈ മത്സരം പിന്നീട് നടത്തും എന്ന് അധികൃതര്‍ അറിയിച്ചു.