റിയല്‍മിയുടെ ലാപ്‌ടോപ്പും ജിടി 5ജി സീരീസ് സ്മാര്‍ട്ട്‌ഫോണും പുറത്തിറക്കി


 

തിരുവനന്തപുരം: ലാപ്ടോപ്പും ജിടി 5ജി സീരീസ് സ്മാര്‍ട്ട് ഫോണും പുറത്തിറക്കി റിയല്‍മി. ബുക്ക് എന്ന പേരിലാണ് റിയല്‍മി സ്ലിം ലാപ്ടോപ്പുകള്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. 14 ഇഞ്ച് ലാപ് ടോപ്പിന് 3:2 സ്‌ക്രീന്‍ അനുപാതത്തില്‍ ഫുള്‍ ഡിസ്പ്ലേ ആണുള്ളത്. ഡിടിഎസ് സ്റ്റീരിയൊ സൗണ്ട്, മികച്ച ഹര്‍മന്‍ ബാസ്, 11 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം, 65 വാട്സ് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയവ ലാപ്പിന്റെ പ്രത്യേകതകളാണ്. 

റിയല്‍ ഗ്രേ, റിയല്‍ ബ്ലൂ വര്‍ണങ്ങളില്‍ ലഭ്യമാണ്. 8ജിബി-512 ജിബിയില്‍ 11 ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ3 പ്രൊസസര്‍ ലാപ്പിന് 44,999 രൂപയും 8ജിബി-512 ജിബി 11 ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ5 പ്രൊസസറിന് 56,999 രൂപയുമാണ് വില. ഓഗസ്റ്റ് 30 മുതല്‍ റിയല്‍മി.കോമിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്. ക്വാല്‍കോം സ്നാപ്ഡ്രാഗന്‍ 888 5ജി പ്രൊസസറാണ് റിയല്‍മി ജിടി 5ജി സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 120ഹെഡ്സ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, 65 വോട്സ് സൂപ്പര്‍ ഡാര്‍ട്ട് ചാര്‍ജ്, 4500 എംഎഎച്ച് ബാറ്ററി, സോനി 64 എംപി ട്രിപ്പിള്‍ ക്യാമറ തുടങ്ങിയ സവിശേഷതകള്‍ ഉണ്ട്. ഡാഷിങ് സില്‍വര്‍, ഡാഷിങ് ബ്ലൂ വര്‍ണങ്ങളില്‍ ലഭ്യമാണ്. 8ജിബി-128 ജിബിക്ക് 37,999 രൂപയും 12 ജിബി-256 ജിബിക്ക് 41,999 രൂപയുമാണ് വില. ഓഗസ്റ്റ് 25 ഉച്ചയ്ക്ക് 12 മുതല്‍ റിയല്‍മി.കോമിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമായിരിക്കും.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 778ജി 5ജി പ്രൊസസറാണ് റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷനില്‍ ഉപയോഗിക്കുന്നത്. 120ഹെഡ്സ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, 65വോട്സ് സൂപ്പര്‍ ഡാര്‍ട്ട് ചാര്‍ജ്, 4300 എംഎഎച്ച് ബാറ്ററി, 64 എംപി പ്രൈമറി ക്യാമറ തുടങ്ങിയവയാണ് സവിശേഷതകള്‍. വോയെജര്‍ ഗ്രേ, ലൂന വൈറ്റ്, കോസ്മോസ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ 6ജിബി-128ജിബി, 8ജിബി-128ജിബി, 8ജിബി-256ജിബി വൈവിധ്യങ്ങളില്‍ ലഭ്യമാണ്. വില യഥാക്രമം 25999, 27999, 29999 രൂപ. ഓഗസ്റ്റ് 26 ഉച്ചയ്ക്ക് 12 മുതല്‍ റിയല്‍മി.കോം, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയവയില്‍ ലഭ്യമാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media