പുല്‍വാമയില്‍ ഭീകരാക്രമണം; പൊലീസ് ഓഫിസറെയും ഭാര്യയെയും ഭീകരവാദികള്‍ വെടിവച്ച് കൊലപ്പെടുത്തി
ദില്ലി: പുല്‍വാമയില്‍ ഭീകരാക്രമണം. ജമ്മു കശ്മീരില്‍ സ്പെഷ്യല്‍ പൊലീസ് ഓഫിസറെയും ഭാര്യയെയും ഭീകരവാദികള്‍ വെടിവച്ച് കൊലപ്പെടുത്തി. പുല്‍വാമയിലെ ഹരിപരിഗമിലാണ് ഭീകരവാദി ആക്രമണം ഉണ്ടായത്.എസ്പിഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരവാദി ആക്രമണത്തില്‍ മരിച്ചത്. മകള്‍ റാഫിയ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. വീട്ടില്‍ അതിക്രമിച്ച് കയറിയ ഭീകരവാദികള്‍ മൂവരെയും വെടിവയ്ക്കുകയായിരുന്നു. ഫയാസ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അതേസമയം, പ്രദേശം സുരക്ഷാസേന വളഞ്ഞ് ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.ഇന്നലെ ജമ്മു കശ്മീരില്‍ ഇരട്ടസ്ഫോടനം നടന്നിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.