കോഴിക്കോട്:ശബരിമലയില്‍ കുട്ടികള്‍ക്കും വയോധികര്‍ക്കും ദര്‍ശനത്തിന് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും. ക്യൂ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പ്രത്യേക ക്യൂ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപ്പന്തല്‍ മുതല്‍ പ്രത്യേക ക്യൂ സൗകര്യം ഒരുക്കുന്നത്.കുട്ടികളുമായി വരുന്ന രക്ഷിതാക്കള്‍ക്ക് പ്രത്യേക ക്യൂവിലൂടെ പതിനെട്ടാം പടിക്കു താഴെ വരെയെത്താം. തുടര്‍ന്ന് അവിടെ വിശ്രമിക്കാം. അതിനുശേഷം ദര്‍ശനം നടത്തി പുറത്തിറങ്ങി വിശ്രമിക്കാം. അവിടെയെത്തി സംഘാം?ഗങ്ങള്‍ക്ക് ഇവരോടൊപ്പം ചേരാന്‍ കഴിയുന്ന തരത്തിലാണ് ക്യൂ ക്രമീകരിച്ചിരിക്കുന്നത്.