കൊച്ചി കപ്പല്‍ നിര്‍മാണശാലയ്ക്ക് നാവിക സേനയുടെ 10,000 കോടി രൂപയുടെ ഓര്‍ഡര്‍
കൊച്ചി കപ്പല്‍ നിര്‍മാണ ശാലക്ക് നാവിക സേനയില്‍ നിന്ന് ലഭിച്ചിരിക്കുന്ന വമ്പന്‍ ഓര്‍ഡർ . നാവിക സേനയ്ക്കായി ആറ് പുതുതലമുറ മിസൈല്‍ യാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ ആണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡിന് ലഭിച്ചിട്ടുള്ളത്.പ്രതിരോധ മന്ത്രാലയത്തിന്റെ പതിനായിരം കോടിയോളം രൂപ ചെലവ് വരുന്ന ഇടപാടാണ് കൊച്ചി കപ്പല്‍ നിര്‍മാണ ശാലയ്ക്ക് ലഭിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ടെന്‍ഡര്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റേതായിരുന്നു. കപ്പല്‍ നിര്‍മാണത്തില്‍ അന്താരാഷ്ട്ര പ്രശസ്തിയും ഉണ്ട് കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്.ഇതുവരെ 35 കപ്പലുകള്‍ ആണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മിച്ചിട്ടുള്ളത്. 1.1 ലക്ഷം ടണ്ണിന്റെ കപ്പലുകള്‍ നിര്‍മിക്കാനും 1.25 ലക്ഷം ടണ്ണിന്റെ കപ്പലുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താനും ഉള്ള ശേഷിയുള്ള കൊച്ചി കപ്പല്‍ നിര്‍മാണ ശാലക്കുണ്ട് .