സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 160 രൂപയുടെ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35,680 ആയി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4460 ല്‍ എത്തി.
സ്വര്‍ണവില കുറച്ചു ദിവസങ്ങളിലായി കുറഞ്ഞുവരുന്ന പ്രവണതയാണ് വിപണിയില്‍ ദൃശ്യമാകുന്നത്. ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. നാലുദിവസത്തിനിടെ 320 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. പിന്നീട് വര്‍ധിച്ച സ്വര്‍ണവില ഒരു ഘട്ടത്തില്‍ 36,200 രൂപ വരെ എത്തിയിരുന്നു. വീണ്ടും കുറയുന്നതാണ് പിന്നീട് കണ്ടത്.