കോഴിക്കോട്: വേനലവധിക്കാലത്ത് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) വിനോദയാത്രാ പാക്കേജുകള്‍ക്കായി 100 സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ നിരത്തിലിറക്കുന്നു. പുതുതായി വാങ്ങുന്ന 130 ബസുകളില്‍ 100 എണ്ണമാണ് ഇതിനായി ഉപയോഗിക്കുക. ഏപ്രില്‍, മേയ് മാസങ്ങളില്‍ എല്ലാ ദിവസവും വിനോദയാത്ര എന്നതാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ ഡിപ്പോകളില്‍ നിന്നായി 1500 ട്രിപ്പുകള്‍ സംഘടിപ്പിക്കും. ഇതോടെ പ്രതിദിന ശരാശരി ട്രിപ്പുകളുടെ എണ്ണം ഇരുപതില്‍ നിന്നു 35 ആയി ഉയരും. രണ്ടു മാസംകൊണ്ട് ആറു കോടി രൂപയാണു വരുമാനം പ്രതീക്ഷിക്കുന്നത്. ഇതര സംസ്ഥാന യാത്രകള്‍ക്കായും പല ജില്ലകളും ബസുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 15 മാസംകൊണ്ട് 800 വ്യത്യസ്ത വിനോദയാത്രാ പദ്ധതികളിലായി 4500 ട്രിപ്പുകളിലൂടെ മൂന്നരലക്ഷത്തിലധികം പേര്‍
ബിടിസി യാത്രകളുടെ ഭാഗമായെന്നാണു കണക്ക്. ഇതിലൂടെ കെഎസ്ആര്‍ടിസിയുടെ വരുമാനം 16 കോടി രൂപയാണ്. ...