സമൂഹം മൊത്തെ തെറി കേള്‍ക്കുന്നു
നാട്ടില്‍ നന്മയുണ്ടാകാന്‍ ജലീല്‍ വായപൂട്ടണം: കെ.എം.ഷാജി
കോഴിക്കോട്: 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കടുത്ത പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെ ടി ജലീല്‍. എഴുതിയ വലിയ അബദ്ധത്തെ ജലീല്‍ നാടിന്റെ നന്മക്ക് വേണ്ടി എന്ന് പറഞ്ഞു പിന്‍വലിക്കുന്നത് അതിലും വലിയ അപരാധമാണെന്നും കെ എം ഷാജി പറഞ്ഞു. ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്നും ആസാദി കാശ്മീര്‍ എന്നും പറഞ്ഞതില്‍ ജലീലിന് ഇപ്പോഴും ഒരു തെറ്റും തോന്നുന്നില്ല എന്നാണിത് കാണിക്കുന്നത്.
തരാതരം അബ്ദുള്‍ ജലീല്‍ എന്നും ഡോക്ടര്‍ എന്നും പേരെഴുതുന്ന ജലീല്‍ എഴുതിയതിന് ഒരു സമുദായത്തെ മൊത്തമാണ് ആര്‍എസ്എസുകാര്‍ തെറി പറയുന്നത്. ദയവ് ചെയ്തു ഇത്തരം വിഡ്ഢിത്തങ്ങള്‍ നിര്‍ത്തണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടു. നാട്ടില്‍ നന്മയുണ്ടാവാന്‍ ജലീലൊന്നു വായ പൂട്ടിയാല്‍ മതി. ലീഗിനെ അടിക്കാന്‍ സിപിഎം കൊണ്ടു നടന്ന ഒരു ടൂള്‍ മാത്രമാണ് ജലീല്‍. അങ്ങനെ ഒരാളെ താങ്ങിയതിന്റെ ഫലമാണ് ഇപ്പോള്‍ സിപിഎം അനുഭവിക്കുന്നത്.
ഓരോ ദിവസവും ഇത്തരം നേതാക്കള്‍ പറയുന്ന വിടുവായിത്തങ്ങളെ നിഷേധിക്കാന്‍ വേണ്ടി മാത്രം എകെജി സെന്ററില്‍ പ്രത്യേക സെല്ല് തന്നെ തുറന്നിട്ടുണ്ട്. എം എം മണി നെഹ്റുവിനെതിരെ നടത്തിയ അപഹാസ്യമായ പ്രസ്താവനയും ഇത്തരത്തിലൊന്നാണ്. ഇന്ത്യ മുഴുക്കെ ആര്‍എസ്എസും ബിജെപിയും നെഹ്റുവിനെ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പിന്തുണച്ചാണ് എം എം മണിയും പ്രസംഗിക്കുന്നത്. എവിടുന്നാണ് മണിക്ക് ഗാന്ധിജിയെ കൊല്ലാന്‍ നെഹ്റു കൂട്ട് നിന്നു എന്ന ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് കിട്ടിയത് എന്ന് വ്യക്തമാക്കണം.ഇത് സിപിഎമ്മിന്റെ നിലപാടാണോ അതോ തള്ളിപ്പറയുന്ന ലിസ്റ്റില്‍ പെട്ടതാണോയെന്നും കെ എം ഷാജി ചോദിച്ചു.