ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു കോളജുകള്‍ പ്രവര്‍ത്തിക്കും, കേരളം തുറക്കുന്നു പ്ലസ്ടു എസ്എല്‍സി ക്ലാസുകളില്‍ തീരുമാനം ഉടന്‍
തിരുവനന്തപുരം: കൊവിഡ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിന്‍വലിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയായിരുന്നു കര്‍ഫ്യൂ. ജനസംഖ്യയുടെ 70 ശതമാനം ആളുകളും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനാല്‍ ഇനി കര്‍ഫ്യൂവും ലോക്ക്ഡൗണും ഏര്‍പ്പെടുത്തേണ്ടതില്ലെന്നായിരുന്നു നിര്‍ദ്ദേശമുയര്‍ന്നത്. ഓണത്തിനു ശേഷം ഭയപ്പെട്ട രീതിയില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും തീരുമാനത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 25,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ശതമാനമാണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,820 ആയി.
സംസ്ഥാനത്ത് റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്‌സീനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും വച്ച് തുറക്കാന്‍ അനുമതി നല്‍കി. ബയോബബിള്‍ മാതൃകയില്‍ വേണം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍. ഒരു ഡോസ് വാക്‌സീന്‍ എങ്കിലും എടുത്തവരായിരിക്കണം വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും. അതില്‍ ഉദ്ദേശിക്കുന്ന ബിരുദ/ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരില്‍ വാക്‌സീന്‍ എടുക്കാത്തവരുണ്ടെങ്കില്‍ അവര്‍ ഈ ആഴ്ച തന്നെ വാക്‌സീന്‍ സ്വീകരിക്കണം. പ്ലസ്ടു, എസ്എസ്എല്‍സി ക്ലീസുകള്‍ തുറക്കുന്ന കാര്യത്തില്‍ വൈകാതെ ഉന്നത തല ചര്‍ച്ച നടത്തി തീരുമാനം എടുക്കും.