സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,525 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 36,200 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഗ്രാമിന്റെ നിരക്ക് 4,490 രൂപയും.ഇതുവരെ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ ആണുള്ളത്. സ്വര്‍ണ വില ഇനിയും മുകളിലേക്ക് കുതിക്കാമെന്ന വിലയിരുത്തലിലാണ് സാമ്പത്തീക വിദഗ്ധര്‍. ട്രോയ് ഔണ്‍സിന് 1827.40 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.അമേരിക്കന്‍ ഫെഡ് പ്രഖ്യാപനങ്ങളെ തുടര്‍ന്ന് ഓഹരി വിപണിയിലും ബോണ്ടിലും ഇന്നലെ കണ്ട തളര്‍ച്ച സ്വര്‍ണത്തിന് അനുകൂലമായി.