ദുബായിലെത്തിയ സന്ദര്‍ശകര്‍ക്ക് സൗജന്യമായി എക്‌സ്‌പോ 2020 ദുബായ് പാസ്‌പോര്‍ട്ടുകള്‍ കൈമാറി


 


ദുബായ് : ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്‌ (ജിഡിആർഎഫ്‌എ) ദുബായിലെത്തിയ സന്ദർശകർക്ക് സൗജന്യമായി എക്സ്പോ 2020 ദുബായ് പാസ്പോർട്ടുകൾ കൈമാറി.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ രാജ്യത്തേയ്ക്ക് എത്തിയവർക്കാണ് 3,000 സൗജന്യ എക്സ്പോ പാസ്പോർട്ടുകൾ വിതരണം ചെയ്തതെന്ന് ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു.

ദുബായിൽ വന്നിറങ്ങുന്ന ഓരോ യാത്രക്കാരനും എക്‌സ്‌പോ 2020 ദുബായ് സന്ദർശിക്കാനും വിവിധ പവലിയനുകളിൽ നിന്നു പാസ്‌പോർട്ടുകൾ സ്റ്റാംപ് ചെയ്യാനും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് എക്‌സ്‌പോ 2020 ദുബായിയുമായി സഹകരിച്ചു മഞ്ഞ പാസ്പോർട്ടുകൾ വിതരണം ചെയ്തത്.

182 ദിവസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ സന്ദർശകർക്ക് പരമാവധി പവലിയനുകൾ സന്ദർശിക്കുന്നതിന് ഈ പാസ്പോർട്ട് പ്രോത്സാഹിപ്പിക്കും. എക്സ്പോ അവസാനിച്ചതിന് ശേഷവും എക്സ്പോയിൽ നിന്നുള്ള അനുഭവങ്ങളുടെ ഓർമകൾ അയവിറക്കാൻ പാസ്പോർട്ട് ഒരു കാരണമാകുമെന്ന് ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.'എക്‌സ്‌പോ 2020 ദുബായ് ഒരു ആഗോള ഇവന്റാണ്. ആദ്യമായാണ് ഒരു അറബ് രാജ്യം ഇതിന് ആതിഥേയത്വം വഹിക്കുന്നത്.

ഔദ്യോഗിക പാസ്പോർട്ട് പോലെ രൂപപ്പെടുത്തിയ 50 പേജുള്ള ബുക്ക്‌ലെറ്റിൽ മൂന്നു തീമാറ്റിക് പവലിയനുകളുടെ ഡിസൈനുകളും ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. ഭൂതകാലത്തെ വർത്തമാനകാലവുമായി ബന്ധപ്പെടുത്തി യുഎഇ പൈതൃക മാതൃക ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

മഞ്ഞ നിറത്തിലുള്ള ഈ പാസ്പോർട്ടിൽ സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോ പാസ്പോർട്ടിനും ഒരു തിരിച്ചറിയൽ നമ്പർ, പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോ ഉൾപ്പെടുത്താനുള്ള ഇടം, വ്യക്തിഗത വിശദാംശങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യം എന്നിവയ്‌ക്കൊപ്പം ഓരോ പേജിലും മറഞ്ഞിരിക്കുന്ന വാട്ടർമാർക്ക് ചെയ്ത ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media