ഉയരുന്ന ഇന്ധന വില; പെട്രോളിനും
ഡീസലിനും നികുതി കുറച്ച് ചില സംസ്ഥാനങ്ങള്‍
ദില്ലി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ വില അധിക ഭാരമാകാതിരിയ്ക്കാന്‍ നികുതി കുറച്ച് സംസ്ഥാനങ്ങള്‍. വെസ്റ്റ് ബംഗാള്‍, രാജസ്ഥാന്‍, ആസാം, മേഘാലയ എന്നീ നാല് സംസ്ഥാനങ്ങളാണ് നികുതി കുറച്ചത്.
അതേസമയം രാജ്യതലസ്ഥാനമായ ഡല്‍ഹിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന നിരക്കിലാണ് ഈ സംസ്ഥാനങ്ങളില്‍ ഇന്ധന വില. പക്ഷേ ഡല്‍ഹിയിലേതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് മേഘാലയായില്‍ ഇപ്പോള്‍ ഡീസല്‍ വില.
പശ്ചിമ ബംഗാള്‍ പെട്രോളിനും ഡീസലിനുമുള്ള മൂല്യവര്‍ധിത നികുതി ലിറ്ററിന് 1 രൂപ കുറച്ചു. ഫെബ്രുവരി 21 നാണ് വാറ്റ് കുറച്ചത്. മേഘാലയ പെട്രോളിന് ലിറ്ററിന് 7.40 രൂപയും ഡീസലിന് 7.10 രൂപയും വെട്ടിക്കുറച്ചിട്ടുണ്ട്. ഏറ്റവും വലിയ നികുതി വെട്ടി ചുരുക്കല്‍ ആണിത്.
ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ആസാം പെട്രോളിന് ഏര്‍പ്പെടുത്തിയ കൊവിഡ് സെസാണ് പിന്‍വലിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് ഏര്‍പ്പെടുത്തിയിരുന്ന 5 രൂപയുടെ അധിക നികുതിയാണ് ഇതോടെ ഒഴിവായത്. പെട്രോളിനും ഡീസലിനും വാറ്റ് വെട്ടിക്കുറച്ച ആദ്യത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍ - ജനുവരി 29 ന് 38 ശതമാനത്തില്‍ നിന്ന് 36 ശതമാനമായി നികുതി കുറച്ചിരുന്നു.
ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.58 രൂപയും ഡീസലിന് 80.97 രൂപയുമായിരുന്നു വില. ഫെബ്രുവരിയില്‍ മാത്രം പെട്രോള്‍ വില 4.28 രൂപയും ഡീസലിന് 4.49 രൂപയും ഉയര്‍ന്നിരുന്നു. നവംബര്‍ മുതല്‍ ക്രൂഡ് ഓയില്‍ വിലയില്‍ 60 ശതമാനത്തിലേറെ വര്‍ധനയുണ്ട്. അതേസമയം രാജ്യത്ത് ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു നിന്നപ്പോഴും സര്‍ക്കാര്‍ റീട്ടെയില്‍ ഇന്ധന വില കുറച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. യഥാര്‍ത്ഥത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും 31 രൂപ, 33 രൂപ എന്നിങ്ങനെ മാത്രമേ റീട്ടെയില്‍ വില വരൂ. ബാക്കിയെല്ലാം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികളാണ്.