'റോബോര്‍ട്ട് കൊമ്പന്‍' രാമന്‍ ഉത്സവത്തിന് തിടമ്പേറ്റി
 


തൃശ്ശൂര്‍: ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയ റോബോട്ട് ആന രാമന്‍ തിടമ്പേറ്റി.  കേരളത്തില്‍  ആദ്യമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആന ഉത്സവത്തിനു തിടമ്പേറ്റുന്നത്. മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി ഇരിഞ്ഞാടപ്പിള്ളി രാമന്റെ അരങ്ങേറ്റം ഒരു കൗതുകകാഴ്ചയായിരുന്നു. ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാല് പേര്‍ ആനപ്പുറത്തേറി. പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍  മേളവും കൊട്ടിക്കയറിയതോടെ പൂരം ചരിത്രസംഭവമായി. ആദ്യമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആനയെ ഒരു ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി തിടമ്പ് നല്‍കുന്നത്. 'പെറ്റ ഇന്ത്യ' എന്ന സംഘടനയാണ് ആനയെ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചത്. 11 അടിയാണ് യന്ത്ര ആനയുടെ ഉയരം. 800 കിലോ ഭാരമുണ്ട്. അഞ്ച് ലക്ഷം രൂപയാണ്  നിര്‍മ്മാണ ചെലവ്. നാല് പേരെ വരെ ആനപ്പുറത്തേറ്റാന്‍ സാധിക്കും. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media