കൂടുതൽ വരിക്കാരുമായി റിലയൻസ് ജിയോയെ മറികടന്ന് ഭാരതി എയർടെൽ ലിമിറ്റഡ്.
ഉപയോക്താക്കളുടെ എണ്ണത്തിൽ റിലയൻസ് ജിയോയെ മറികടന്ന് ഭാരതി എയർടെൽ ലിമിറ്റഡ്. ആറാം പാദത്തിൽ ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്തുകൊണ്ടാണ് എയർടെല്ലിന്റെ നേട്ടം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കണക്കുകൾ പ്രകാരം മികച്ച രണ്ട് ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും യഥാക്രമം 2 ദശലക്ഷം, 5.9 ദശലക്ഷം വയർലെസ് വരിക്കാരെയൊണ് ഏറ്റവുമൊടുവിൽ സമ്പാദിച്ചിട്ടുള്ളത്. എന്നിരുന്നാലും, 410.7 ദശലക്ഷം വയർലെസ് സബ്‌സ്‌ക്രൈബർമാരുടെ ടെലികോം കമ്പനികളിൽ ജിയോ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നുണ്ട്. തൊട്ടുപിന്നിൽ 344.6 ദശലക്ഷം ഉപയോക്താക്കളുമായി എയർടെല്ലും മൂന്നാം സ്ഥാനത്ത് വിയുമാണുള്ളത്. 286 ദശലക്ഷം ഉപയോക്താക്കളാണ് വിയ്ക്കുള്ളത്.