എസ്ബിഐ എടിഎം,ചെക്ക്ബുക്ക് എന്നി സർവീസുകളുടെ പുതുക്കിയ സേവന നിരക്കുകൾ അറിയാം.
പുതുക്കിയ സേവനം പ്രതിമാസം 4 സൗജന്യ ഇടപാടുകള്‍ മാത്രമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിക്കുകയുള്ളൂ. എടിഎം ഇടപാടുകളും ബാങ്കില്‍ നേരിട്ട് ചെന്നിട്ടുള്ള ഇടപാടുകളും ഇതില്‍ ഉള്‍പ്പെടും. ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉടമകള്‍ക്കാണ് ഈ നിയമം ബാധകമാവുന്നത്. അഞ്ചാം തവണ മുതല്‍ ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ബാങ്ക് ഈടാക്കും.
എസ്ബിഐ ചെക്ക്ബുക്ക് സേവനത്തിൽ ഒരോ സാമ്പത്തിക വര്‍ഷവും 10 താളുകള്‍ അടങ്ങിയ ചെക്ക്ബുക്ക് മാത്രമേ ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ സൗജന്യമായി നല്‍കുക. കൂടുതല്‍ ചെക്ക്ബുക്ക് വേണമെന്നുള്ളവര്‍ക്ക് പണമടച്ച് വാങ്ങാം. 40 രൂപയും ജിഎസ്ടിയുമാണ് 10 താളുകള്‍ അടങ്ങിയ ചെക്ക്ബുക്കിന് നിരക്ക്. 25 താളുകള്‍ അടങ്ങിയ ചെക്ക്ബുക്കിന് 75 രൂപയും ജിഎസ്ടിയും അടയ്ക്കണം. 10 താളുകള്‍ അടങ്ങിയ അടിയന്തര ചെക്ക്ബുക്കാണ് ആവശ്യമെങ്കില്‍ അക്കൗണ്ട് ഉടമകള്‍ 50 രൂപയും ജിഎസ്ടിയും ഒടുക്കേണ്ടതുണ്ട്.