കച്ചവടക്കാരുടെ വാക്‌സിനേഷന്‍ ചെലവ് വഹിക്കും; നിര്‍ണായക പ്രഖ്യാപനവുമായി ആമസോണ്‍
ഇന്ത്യയിലുടനീളം പത്ത് ലക്ഷം പേരുടെ കൊവിഡ് വാക്‌സിനേഷന്‍ ചെലവുകള്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ച് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍. കമ്പനിയില്‍ ജോലി ചെയ്യുന്ന ഓപ്പറേഷന്‍ പാര്‍ട്ണര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍, കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ തുടങ്ങിവരുടെയും അവരുടെ കുടുംബാഗങ്ങളുടെയും മുഴുവന്‍ വാക്‌സിനേഷന്‍ ചെലവും വഹിക്കുമെന്ന് ആമസോണ്‍ ഇന്ത്യ അറിയിച്ചു. 2.5 ബില്യണ്‍ ഡോളര്‍ (ഏകേദശം 18000 കോടി രൂപ) ആയിരിക്കും ആമസോണ്‍ ഇതിനായി ചെലവഴിക്കുക.
കാരണം ആഗോളത്തലത്തില്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ വകയിരുത്തി വച്ച തുകയ്ക്ക് തുല്യമായ തുകയായിരിക്കും കമ്പനി ചെലവഴിക്കുക. പ്രത്യേക ബോണസ്, ഇന്‍സെന്റ്റീവ്‌സ് എന്നീ ഗണത്തില്‍ 2.5 ഡോളര്‍ ആണ് കമ്പനി നീക്കിവച്ചിരിക്കുന്നത്. എന്നിരുന്നാലും ജീവനക്കാര്‍ക്കും കച്ചവര്‍ക്കാര്‍ക്കും അവരുടെ കുടുംബത്തിനും വാക്‌സിനേഷന്‍ നല്‍കുന്നതിന് എത്ര തുക വകയിരുത്തി വച്ചിട്ടുണ്ടെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല അതേസമയം ആഗോളത്തലത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 11.5 ബില്യണ്‍ ഡോളറാണ് കമ്പനി
വകയിരുത്തിയിട്ടുള്ളത്.
കമ്പനിയില്‍ ജോലി ചെയ്യുന്നവരുടെയും കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് സൗജന്യമായി വാക്‌സിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് ആമസോണ്‍ ഇന്ത്യ മാനേജര്‍ അമിത് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി കമ്പനിയുമായി പ്രവര്‍ത്തിക്കുന്ന വില്‍പ്പനക്കാര്‍ക്കാണ് സൗജന്യ വാക്‌സിനേഷന്‍ ലഭിക്കുക.
കൊവിഡ്-19 പകര്‍ച്ചവ്യാധികള്‍ക്കിടെ ജീവനക്കാരെയും വില്‍പ്പനക്കാരെയും സംരക്ഷിക്കുന്നതിന് നിരവധി പദ്ധതിക്ക് ആമസോണ്‍ തുടക്കമിട്ടിട്ടുണ്ട്. പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ വെല്ലുവിളികളെ നേരിടാന്‍ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് കമ്പനി ഫീസ് ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് എല്ലാ വില്‍പ്പനക്കാര്‍ക്കും അവരുടെ ജീവനക്കാര്‍ക്കും ആമസോണ്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരുന്നു.